Signed in as:
filler@godaddy.com
HisStories by Julius Manuel
Text Me : 7994782784
Videos from HiStories Youtube Channel by Julius Manuel.
Informative Articles and personal experiences written by Julius Manuel
Books I read and liked and, found usfull for sharing.
Under Construction
Some free PDF Ebooks for you.
Under Construction
Some amazing fatcs that I found interesting.
Under Construction
Under Construction
സന്ധ്യമയങ്ങുന്ന സമയം . കത്തിച്ചു പിടിക്കാൻ ചൂട്ടുകറ്റകൾ ഒന്നും ഉണ്ടാവില്ല നമ്മുടെ കാരണവൻമ്മാർക്ക് . പേടി മാറ്റാൻ ഉച്ചത്തിൽ വർത്തമാനം പറഞ്ഞു പോകലാണ് പതിവ് . പക്ഷെ കുന്ന് കയറുമ്പോൾ ചെറുതായൊന്ന് വിറയ്ക്കും . തകർന്നു കിടക്കുന്ന അമ്പലം , തടവ് പുള്ളികളുടെ രോദനം .... എല്ലാം മനസ്സിലൂടെ മിന്നായം പോലെ കടന്നുപോകും .
രാത്രിയിൽ പൊടുന്നനെ വൈദ്യതി നിലച്ചാൽ പേടിക്കാത്തവർ ഇപ്പോഴും കുറവാണ്. അപ്പോൾ പിന്നെ നൂറുകണക്കിന് വർഷങ്ങൾ മുൻപുള്ള കാര്യം പറയണോ ? ഇരുട്ടിനോടുള്ള മനുഷ്യന്റെ ഭയത്തിന് കാരണം ചുറ്റുമുള്ളത്ത് കാണുവാനും മനസിലാക്കുവാനും പറ്റുന്നില്ല എന്നത് തന്നെയാണ്. അങ്ങിനെയെങ്കിൽ പകൽ സമയം ഇരുട്ട് വന്ന് മൂടിയെങ്കിലോ ?
ഇങ്ങനെ പലവട്ടം താഴെയുള്ള തകർന്ന കപ്പലിന് മുകളിലൂടെ ആടിയുലഞ്ഞ ബെല്ലിനുള്ളിൽ ഇരുന്ന ജോന്നോ ആ കപ്പലിന്റെ ഒത്ത നടുവിലെ വലിയൊരു ഇരുണ്ട ഗർത്തം ശ്രദ്ധിച്ചു. ആടിയുലയുന്ന സമയത്ത് ഈ ഗർത്തതിന് മുകളിലൂടെയാണ് ജോന്നോ പോകുന്നത്.
ഒരു ദിവസത്തെ യാത്ര കഴിഞ്ഞാൽ അവർ സ്പാനിഷുകാരുടെ ഒരു ഒളിത്താവളത്തിൽ എത്തിച്ചേരും. അവിടെ നിന്നും കോവർക്കഴുതകൾ കെട്ടി വലിക്കുന്ന വണ്ടികൾ ഉൾപ്പെടുന്ന വലിയൊരു കച്ചവട സംഘം ഉടൻ യാത്ര തിരിക്കുന്നുണ്ട്. അവരുടെ പെട്ടികൾക്കുള്ളിൽ സ്വർണത്തിന്റെയും, വെള്ളിയുടെയും കട്ടകൾ ആണ് ഉള്ളത്. ഒരു ഒളിയാക്രമണത്തിലൂടെ സ്പാനിഷുകാരുടെ കയ്യിൽ നിന്നും അത് പിടിച്ചെടുക്കുവാനാണ് ഡ്രേക്കും സംഘസും സിമാരോൻസിന്റെ സഹായത്തോടെ ഇപ്പോൾ ഈ കൊടുംകാട്ടിലൂടെ സഞ്ചരിക്കുന്നത്
കപ്പലിന്റെ ഉറപ്പും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാൻ ഇരുമ്പും കൂടി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. അക്കാലത്തെ മിക്ക കപ്പൽ മുതലാളിമാരും തടികൊണ്ടുള്ള കപ്പലുകൾക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. അതിനാൽ അത്തരമൊരു സമ്മേളനത്തിൽ ജോൺ തന്റെ കപ്പലിന്റെ മേന്മകൾ ഊന്നിയൂന്നി പറഞ്ഞു. “ഇരുമ്പ് ഉള്ളതിനാൽ ഇത് തുരുമ്പിച്ചു പോകും എന്നാവും നിങ്ങൾ കരുതുക, എന്നാൽ എന്റെ കപ്പൽ തുരുമ്പിക്കില്ല, ജീർണ്ണിക്കില്ല, ചുരുങ്ങുകയില്ല, ഇരുമ്പിന്റെ ഭാരത്താൽ മുങ്ങുകയുമില്ല. " ഇതുകേട്ട് ഒരാൾ പുച്ഛത്തോടെ ചോദിച്ചു. "തന്റെ കപ്പൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുമോ ? "
പക്ഷെ ഒട്ടും താമസിക്കാതെ വീണ്ടും ശബ്ദം മുഴങ്ങി. ഇത്തവണ എല്ലാവരും വ്യക്തമായി തന്നെ അതുകേട്ടു. അത് പീരങ്കിയിൽ നിന്നുള്ള ശബ്ദമാണ്. ഇരുട്ടത്ത് എല്ലാവരും തപ്പിത്തടഞ്ഞു എഴുന്നേറ്റു. അടിമക്കുടിലുകളിൽ ആകെ ആശയക്കുഴപ്പമായി. ഒന്ന് രണ്ടു മണിക്കൂറുകൾ അവർ ആകാക്ഷഭരിതരായി അവിടെ തന്നെ കഴിച്ചുകൂട്ടി. ഇതിനിടെ ചിലർ കാര്യം തിരക്കുവാൻ നദീതീരത്തേക്ക് പാഞ്ഞിരുന്നു. നേരം പരപരാ വെളുത്തു തുടങ്ങി. പെട്ടന്ന് വീണ്ടും വെടി ശബ്ദം മുഴങ്ങി. ഇപ്പോൾ അത് തൊട്ടടുത്ത് നിന്നാണ്. പെട്ടന്ന് നദീ തീരത്തു നിന്നും കുറേപ്പേർ ഓടിയെത്തി ! ....
Copyright © 2021 HisStories - All Rights Reserved
Julius Manuel
HisStories use cookies to analyze website traffic and optimize your website experience. By accepting the use of cookies, your data will be aggregated with all other user data.